അബുദാബി- യു.എ.ഇയില്‍ ഇന്ന് നാലു കൊറോണ മരണങ്ങള്‍. ഇതോടെ യു.എ.ഇയില്‍ കൊറോണ മരണങ്ങള്‍ 20 ആയി. യു.എ.ഇയില്‍ പുതുതായി 376 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. യു.എ.ഇയില്‍ കൊറോണ ബാധിതരുടെ എണ്ണം 3,736 ആയിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂറിനിടെ യു.എ.ഇയില്‍ 170 പേര്‍ കൂടി കൊറോണ മുക്തരായി. ഇതോടെ യു.എ.ഇയില്‍ കൊറോണ വൈറസില്‍ നിന്ന് വിമുക്തരായവരുടെ എണ്ണം 588 ആയി.
ഖത്തറില്‍ 216 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറില്‍ കൊറോണ ബാധിതരുടെ എണ്ണം 2,728 ആയിട്ടുണ്ട്. കുവൈത്തില്‍ 161 കൊറോണ കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 1,154 ആയി ഉയര്‍ന്നു. ബഹ്‌റൈനില്‍ 96 പേര്‍ക്കുകൂടി കൊറോണബാധ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 1,016 ആയി. ഒമാനില്‍ 62 പുതിയ കൊറോണ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഒമാനില്‍ ഇതുവരെ 546 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.






