ഏത്തമിടീപ്പിച്ചത് വ്യായാമം, നടപടി ശുപാര്‍ശയില്ലാതെ ഡി.ജി.പിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം- ലോക്ഡൗണ്‍ ലംഘിച്ചു റോഡിലിറങ്ങിയവരെ ഏത്തമിടീപ്പിച്ച കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്രയുടെ നടപടിയെക്കുറിച്ച് ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശയില്ല.
കൂട്ടംകൂടി നിന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറാകാത്തതിനാലാണ് മുന്നറിയിപ്പെന്ന നിലയില്‍ വ്യായാമം ചെയ്യിപ്പിച്ചതെന്ന യതീഷ് ചന്ദ്രയുടെ വിശദീകരണം ഉള്‍പ്പെടുത്തിയാണു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ റിപ്പോര്‍ട്ട്്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഉടനെ നടപടിയെടുക്കാന്‍ സര്‍ക്കാരിനും താല്‍പര്യമില്ല.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ചായിരിക്കും ആഭ്യന്തര വകുപ്പിന്റെ തീരുമാനം. കണ്ണൂര്‍ അഴീക്കലില്‍ തുറന്നിരുന്ന കടയ്ക്കു മുന്‍പില്‍ കൂട്ടംകൂടി മൂന്നു പേര്‍ വര്‍ത്തമാനം പറയുന്നതു ശ്രദ്ധയില്‍പെട്ടതോടെയാണ് എസ്.പി വാഹനം നിര്‍ത്തി ഇറങ്ങി ഏത്തമിടീപ്പിച്ചത്.

 

Latest News