കുവൈത്ത് സിറ്റി - കുവൈത്തിലെ അല്‍മഹ്ബൂലയില്‍ ഇന്ത്യക്കാരന്‍ റോഡില്‍ കുഴഞ്ഞുവീണു മരിച്ചു. കൊറോണ ബാധിച്ചാണോ ഇന്ത്യക്കാരന്‍ മരിച്ചതെന്ന് കണ്ടെത്തുന്നതിനും മരണ കാരണം നിര്‍ണയിക്കുന്നതിനും പരിശോധനക്കായി മൃതദേഹം ആശുപത്രിയിലേക്ക് നീക്കി. ഇന്ത്യക്കാരന്‍ റോഡില്‍ മരിച്ചുകിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ പങ്കുവെക്കുന്നുണ്ട്.






