സൗദിയില്‍ ലേബര്‍ ക്യാമ്പുകള്‍ ഒഴിപ്പിക്കുന്നു; സ്‌കൂളുകള്‍ സജ്ജമാക്കി

റിയാദ്- കോവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ കിഴക്കന്‍ പ്രവിശ്യയിലെ ലേബര്‍ ക്യാമ്പുകളില്‍ നിന്ന് തൊഴിലാളികളെ സ്‌കൂളുകളിലേക്ക് മാറ്റുന്നു.

ഇതിന്നായി 15 സ്‌കൂളുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ക്യാമ്പുകളില്‍ കഴിയുന്ന 80 ശതമാനം തൊഴിലാളികളെയും സ്‌കൂളുകളിലേക്ക് മാറ്റണമെന്നും കിഴക്കന്‍ പ്രവിശ്യ നഗരസഭ കമ്പനി ഉടമകളോട് ആവശ്യപ്പെട്ടു.


സ്‌കൂളുകളില്‍ റൂമുകളും ടോയ്‌ലെറ്റുകളും സജ്ജമാക്കിയെന്നും ശുചീകരണവും അണുവിമുക്തമാക്കലും പൂര്‍ത്തിയാക്കിയെന്നും നഗരസഭ അറിയിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് റൂമുകള്‍ സൗകര്യപ്പെടുത്തിയിരിക്കുന്നത്.


വിവിധ ക്യാമ്പുകളിലെ ആള്‍കൂട്ടവും തിരക്കും ഒന്നിച്ചുള്ള താമസവും നിയന്ത്രിക്കാനാണ് ഇത്തരമൊരു സൗകര്യമേര്‍പ്പെടുത്തിയതെന്ന് നഗരസഭ സെക്രട്ടറി എഞ്ചിനീയര്‍ ഫഹദ് അല്‍ജുബൈര്‍ പറഞ്ഞു.

Latest News