ന്യൂയോര്‍ക്ക്- കോവിഡ് അതിവേഗം വ്യാപിക്കുന്ന അമേരിക്കയില്‍ ഇതുവരെ ഇന്ത്യന്‍ അമേരിക്കക്കാരും ഇന്ത്യന്‍ പൗരന്മാരുമായി 40 പേര്‍ മരിച്ചു. 1500ലേറെ ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ഇന്ത്യന്‍ സംഘടനാ നേതാക്കള്‍ പറഞ്ഞു.
ഒറ്റ ദിവസം രണ്ടായിരത്തിലേറെ മരണം കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത ആദ്യ രാജ്യമായി മാറിയിരിക്കയാണ് അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ 2018 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
രോഗ ബാധിതര്‍ അഞ്ച് ലക്ഷം കവിഞ്ഞതായും ജോണ്‍ ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. ന്യൂയോര്‍ക്കാണ് ഇപ്പോള്‍ അമേരിക്കയില്‍ പ്രധാന കോവിഡ് വ്യാപന കേന്ദ്രം. ന്യൂജഴ്‌സിയിലും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ന്യയോര്‍ക്കിലും ന്യൂജഴ്‌സിയിലുമാണ് ഇന്ത്യന്‍ വംശജര്‍ കൂട്ടത്തോടെ താമസിക്കുന്നത്.