കോഴിക്കോട്- യു.എ.ഇ.യിൽ കഴിയുന്ന പ്രവാസികൾക്ക് എത്തിക്കാനുള്ള എമർജൻസി മെഡിസിനുകൾ വൈറ്റ്ഗാർഡ് മെഡിചെയിൻ പദ്ധതി പ്രകാരം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുള്ള പ്രത്യേക കാർഗോ വിമാനത്തിൽ അയക്കുമെന്ന് യൂത്ത് ലീഗ് നേതാക്കൾ അറിയിച്ചു. ആദ്യഘട്ടത്തിൽ ഏറനാട് ട്രാവൽസ് ആന്റ് ടൂറിസവുമായി സഹകരിച്ചാണു സംവിധാനങ്ങളൊരുക്കിയിട്ടുള്ളത്. ഡോക്ടറുടെ മരുന്ന് കുറിപ്പ് കോപ്പിയും ഒറിജിനൽ മരുന്ന് ബില്ലും സഹിതം നെറ്റ് ടൈപ്പ് എൻവലപ്പിൽ സ്റ്റാൻഡേർഡ് കൊറിയർ പാക്കിംഗ് ചെയ്താൽ വീടുകളിൽ നിന്ന് വൈറ്റ്ഗാർഡ് വളണ്ടിയർമാർ ശേഖരിച്ച് കാർഗോ കളക്ഷൻ പോയന്റിലെത്തിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെടുക. ഹെൽപ് ലൈൻ നമ്പർ 91 9895707074, 91 9447650088