അസീറിൽ സ്വകാര്യ ആശുപത്രി അടപ്പിച്ചു

അബഹ - അസീർ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രി ആരോഗ്യ വകുപ്പ് അടപ്പിച്ചു. കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ പാലിക്കുന്നതിൽ വീഴ്ചകൾ വരുത്തിയതാണ് ആശുപത്രി അടപ്പിക്കാൻ കാരണമെന്ന് അസീർ ആരോഗ്യ വകുപ്പ് വക്താവ് അബ്ദുൽ അസീസ് അൽശായിഅ് പറഞ്ഞു. 


 

Latest News