മസ്‌കത്ത്- ഒമാനില്‍ കോവിഡ് ബാധിച്ച് 41 കാരനായ ബംഗ്ലാദേശ് പൗരന്‍ മരിച്ചു. ആദ്യമാാണ് ഒരു വിദേശിയുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതുവരെ മൂന്നു പേരാണ് മരിച്ചത്. നേരത്തെ രണ്ട് സ്വദേശികള്‍ മരിച്ചിരുന്നു.
ഒമാനിലെ പ്രവാസി തൊഴിലാളികള്‍ക്ക് കോവിഡ് 19 പരിശോധനകളും ചികിത്സയും സൗജന്യമാക്കിയിട്ടുണ്ട്്. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ചികിത്സ ഉറപ്പുവരുത്തുമെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദ് പറഞ്ഞു.
ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 457 ആയി. 38 കേസുകളാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവരില്‍ 35 പേരും സ്വദേശികളാണ്. ഇതുവരെ പരിശോധനാ ഫലം പോസിറ്റീവായവരില്‍ 106 പേര്‍ ഇന്ത്യക്കാരാണ്. 106 പേര്‍ക്കാണ് അസുഖം ഭേദമായത്. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ മാത്രം 369 രോഗികളാണുള്ളത്. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വെള്ളിയാഴ്ച രാവിലെ 10 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഈ മാസം 22 വരെ ലോക്ഡൗണ്‍ തുടരും.