യു.എ.ഇയില്‍ രണ്ട് മരണം കൂടി, പുതിയ രോഗബാധിതര്‍ 331

അബുദാബി- കോവിഡ് –19 ബാധിച്ച് യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട്  പേര്‍ മരിച്ചതായും 331 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും വെള്ളിയാഴ്ച രാവിലെ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 29 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2,990 ആയി. ആകെ മരണ സംഖ്യ–14.

കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത്  40,000 ത്തിലേറെ കൊറോണ വൈറസ് പരിശോധന നടന്നു. പുതുതായി രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെയെല്ലാം നില തൃപ്തികരമാണ്. ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം –268 ആണ്.

 

Latest News