കുവൈത്ത് സിറ്റി- കുവൈത്തില്‍ 51 ഇന്ത്യക്കാരടക്കം 83 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 530 ആയി. രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 993.
ഏതാനും ദിവസമായി കൊറോണ ബാധിക്കുന്നവരില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്.
വരുംദിവസങ്ങളിലും രോഗവ്യാപനം വര്‍ധിക്കുമെന്നും വിദേശികള്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങളാണ് കൊറോണ വ്യാപനത്തിന്റെ ഉറവിട കേന്ദ്രങ്ങളാകുന്നതെന്നും ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് പറഞ്ഞു.
ക്വാറന്റൈന്‍ നിരീക്ഷണത്തിലായിരുന്ന 123 പേര്‍ രോഗമുക്തരായി. 869 പേര്‍ ചികിത്സയിലും 26 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്.






