തിരുവനന്തപുരം- കേരളത്തില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍,മലപ്പുറം ജില്ലകളില്‍ രണ്ട് പേര്‍ വീതവും കാസര്‍ഗോഡ് ജില്ലയില്‍ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കേരളത്തില്‍ ഇന്ന് മാത്രം 27 പേര്‍ വൈറസ് ബാധയില്‍ നിന്ന് വിമുക്തി നേടി. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വൈറസ് പരിശോധനാ ഫലം നെഗറ്റീവായത്. പതിനേഴ് പേര്‍ക്ക് കാസര്‍ഗോഡും കണ്ണൂര്‍ ജില്ലയില്‍ ആറ് പേരും കോഴിക്കോട് ജില്ലയില്‍ രണ്ട് പേരും തൃശൂര്‍,എറണാകുളം ജില്ലകളില്‍ ഓരോരുത്തരും വൈറസ് ബാധയില്‍ നിന്ന് മുക്തരായി. പുതിയ റിപ്പോര്‍ട്ടോടെ കേരളത്തില്‍ 124 പേര്‍ക്കാണ് വൈറസ് പരിശോധനാഫലം നെഗറ്റീവായത്.
പുതിയ റിപ്പോര്‍ട്ടോടെ കേരളത്തില്‍ 124 പേര്‍ക്കാണ് വൈറസ് പരിശോധനാഫലം നെഗറ്റീവായത്. കേരളത്തില്‍ ജനുവരി 20നാണ് ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ആദ്യഘട്ടത്തില്‍ മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് എട്ട് മുതലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 238 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. രണ്ട് പേരാണ് ഇതുവരെ മരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 129751 പേര്‍ നിരീക്ഷണത്തിലാണ്. 126 ആളുകളെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.