സ്വപ്‌നങ്ങള്‍ ഉപേക്ഷിച്ച് സ്വന്തം ആശുപത്രി ക്വാറന്റൈന്‍ കേന്ദ്രമാക്കാന്‍ വിട്ടുനില്‍കി

കൊല്‍ക്കത്ത- ആശുപത്രിയില്‍ പുതിയ സാമഗ്രികള്‍ കൊണ്ടുവന്ന് വികസിപ്പിക്കാനുള്ള പദ്ധതി ഉപേക്ഷിച്ച് സ്വന്തം ആശുപത്രി സര്‍ക്കാരിനെ ഏല്‍പിച്ച് പശ്ചിമ ബംഗാളില്‍ ഒരു ടാക്‌സി ഡ്രൈവര്‍.
സ്വന്തമായുണ്ടായിരുന്ന നാല് ടാക്‌സികളും ഭാര്യയുടെ ആഭരണങ്ങളും വിറ്റ് നിര്‍മിച്ച ആശുപ്രതിയാണ് കോവിഡ് ക്വാറന്റൈന്‍ കേന്ദ്രമാക്കാന്‍ വിട്ടുകൊടത്തിരിക്കുന്നത്.
നഗരത്തിലെ പുന്‍ റി പ്രദേശത്ത് ഏതാനും വര്‍ഷം മുമ്പാണ് മുഹമ്മദ് സൈദുല്‍ ലസ്‌കര്‍ സഹോദരിമറൂഫയുടെ പേരില്‍ ആശുപത്രി ആരംഭിച്ചത്.
ഇളയ സഹോദരിയുടെ സ്മരണാര്‍ഥം ആരംഭിച്ച ആശുപത്രിയില്‍ 300 രോഗികള്‍ക്ക് ദിവസം ചികിത്സ നല്‍കി വരുന്നുണ്ട്. 45 കാരനായ സൈദുല്‍ ലസ്‌കര്‍ ആശുപത്രിയിലേക്ക് കൂടുതല്‍ അത്യാധുനിക സാമഗ്രികള്‍ വാങ്ങാന്‍ പദ്ധതിയിട്ടതിനിടെയാണ് കോവിഡ് വ്യാപനം. തല്‍ക്കാലം തന്റെ പദ്ധതികള്‍ നിര്‍ത്തിവെച്ച് 50 കിടക്കകളുള്ള ആശുപത്രി ക്വാറന്റൈന്‍ കേന്ദ്രമാക്കാന്‍ വിട്ടുകൊടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2004 ല്‍ ന്യൂമോണിയ ബാധിച്ചാണ് സൈദിന്റെ സഹോദരി മറൂഫ മരിച്ചത്.

 

Latest News