എന്‍.എം.സി കടക്കെണിയിലായതെങ്ങനെ: വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഷെട്ടി

ദുബായ്- സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പൂട്ടിയ എന്‍.എം.സി ഹെല്‍ത് കെയറിനെക്കുറിച്ച് നടന്ന അന്വേഷണത്തിലെ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ബി.ആര്‍. ഷെട്ടി. യു.എ.ഇയിലെ ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലാണ് ഷെട്ടി ഇപ്പോള്‍ ഉള്ളത്. എന്‍.എം.സി പ്രശ്‌നത്തില്‍ അകപ്പെട്ട് ശേഷം ആദ്യമായാണ്് അദ്ദേഹം മാധ്യമങ്ങളോട് മനസ്സ് തുറക്കുന്നത്. തനിക്ക് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് സ്വന്തം നിലയില്‍ അന്വേഷണം നടത്തി വരികയാണെന്നും കണ്ടെത്തലുകള്‍ എന്തായാലും വൈകാതെ പുറത്തുവിടുമന്നും അദ്ദേഹം പറഞ്ഞു.
ഓഹരിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്‍.എം.സിയും ഷെട്ടിയുടെ ഫിനാബ്ഌ കമ്പനിയും പ്രശ്‌നത്തില്‍പെട്ടിരുന്നു. ഇവയുടെ നേതൃസ്ഥാനത്തുനിന്ന് അദ്ദേഹം പുറത്താകുകയും ചെയ്തു.

 

Latest News