Sorry, you need to enable JavaScript to visit this website.

യു.എ.ഇ: ചില വിഭാഗങ്ങള്‍ക്ക് ശമ്പളത്തോടെ അവധി

അബുദാബി- കോവിഡ് 19 സാഹചര്യത്തില്‍  സര്‍ക്കാര്‍ ജീവനക്കാരിലെ ചില വിഭാഗങ്ങള്‍ക്ക് ശമ്പളത്തോടു കൂടിയുള്ള അവധി അനുവദിച്ച് യു.എ.ഇ. 16 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ഉള്ളവര്‍, ഭിന്നശേഷിയുള്ള കുട്ടികളുള്ളവര്‍, കോവിഡ് 19 സംശയിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍, ഇവരെ പരിചരിക്കാന്‍ നില്‍ക്കുന്നവര്‍ ഇവര്‍ക്കൊക്കെ  ശമ്പളത്തോടു കൂടി അവധി  കിട്ടും.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ  ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരടക്കം ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ പങ്കാളിക്കും, മറ്റ് അവശ്യ സേവന മേഖലകളില്‍ തൊഴിലെടുക്കുന്നവരുടെ കുടുംബത്തിനും ആനുകൂല്യം  ലഭിക്കും.

ആരോഗ്യ മേഖലയിലും അവശ്യ സേവന രംഗത്തും  ജോലി ചെയ്യുന്നവരുടെ  കുടുംബത്തിലൊരാള്‍ക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിക്കാനും തീരുമാനമുണ്ട്.

 

 

Latest News