Sorry, you need to enable JavaScript to visit this website.

കോവിഡ് നിയന്ത്രണം ലംഘിച്ചാല്‍ നാടുകടത്തും- ദുബായ് പോലീസ്

ദുബായ് -സ്‌റ്റേ അറ്റ് ഹോം നിര്‍ദേശങ്ങള്‍ ലംഘിക്കുകയും കോവിഡ് പ്രതിരോധ നടപടികള്‍ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവരെ നാടുകടത്തുമന്ന് ദുബായ് പോലീസ്. പലരും നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കര്‍ക്കശ നടപടിയുണ്ടാകും -കേണല്‍ സഈദ് അലി ഹാജിരി പറഞ്ഞു.
അടിയന്തര ഘട്ടത്തിലല്ലാതെ പുറത്തുപോകരുത്. ഇതിനായുള്ള പെര്‍മിറ്റ് നേടിയിരിക്കണം. പെര്‍മിറ്റ് ദുരുപയോഗിക്കുകയും ചെയ്യരുത്- അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നിയമലംഘകര്‍ക്ക് പിഴയും മറ്റ് ശിക്ഷകളുമുണ്ടാകുമെന്ന് യു.എ.ഇ അറ്റോര്‍ണി ജനറല്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആവര്‍ത്തിച്ച് കുറ്റം ചെയ്യുന്നവരെ നാടുകടത്തും- അദ്ദേഹം പറഞ്ഞു.

 

Latest News