മനാമ- കോവിഡ് പ്രതിരോധ നടപടികള്‍ 23 വരെ ദീര്‍ഘിപ്പിക്കാന്‍ കിരീടാവകാശിയും സുപ്രീം കമാന്‍ഡറും ഒന്നാം ഉപപ്രധാന മന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഗവണ്‍മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.
സിനിമ തിയറ്ററുകള്‍ അടച്ചിട്ടിരിക്കുന്നതുടരും. ജിമ്മുകള്‍, ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, റിക്രിയേഷന്‍ സെന്ററുകള്‍ എന്നിവയും തുറക്കരുത്.റസ്റ്റോറന്റുകള്‍, ടൂറിസ്റ്റ് ഫെസിലിറ്റി കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഡെലിവറി സേവനം മാത്രം
ഷീഷാ കഫെകള്‍, സലൂണുകള്‍,സ്വകാര്യ ക്ലിനിക്കുകളില്‍ മെഡിക്കല്‍ സേവനം അല്ലാത്ത വിഭാഗങ്ങള്‍ എന്നിവ അടച്ചിടുന്നത് തുടരും. കൂട്ടംകൂടുന്നത് പരമാവധി അഞ്ചു പേര്‍ മാത്രം. ജനം വീടുകളില്‍ കഴിയുന്നത് തുടരണം. പുറത്തിറങ്ങുന്നത് അത്യാവശ്യത്തിന് മാത്രമാക്കണം. പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണം.