റോഡിൽ തള്ളിയ മണ്ണിനു മുകളിൽ മുൾച്ചെടികൾ നിരത്തി കർണാടക

തോൽപെട്ടിയിൽ ഗതാഗതം തടയുന്നതിനു റോഡിൽ തള്ളിയ മണ്ണിനു മുകളിൽ മുൾച്ചെടികൾ നിരത്തിയ നിലയിൽ 

മാനന്തവാടി-തോൽപെട്ടിക്കു സമീപം അതിർത്തിയിൽ ഗതാഗതം തടയുന്നതിനു റോഡിൽ ഏഴടിയോളം ഉയരത്തിൽ തള്ളിയ മണ്ണിനു മുകളിൽ മുൾച്ചെടികൾ നിരത്തി കർണാടക. ആളുകൾ കാൽനടയായി പോലും  അതിർത്തി കടക്കുന്നതു ഒഴിവാക്കുന്നതിനാണ് കർണാടകയുടെ ക്രൂരത. ഇന്നലെ രാവിലെ പത്തോടെയാണ് മൺകുനയ്ക്കു മുകളിൽ മുള്ളുകൾ നിരത്തിയത്. കർണാടകയുടെ പ്രാകൃത നടപടിയിൽ തോൽപെട്ടി നിവാസികളിൽ പ്രതിഷേധം ശക്തമാണ്.
 

Latest News