കോട്ടയം- അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം പൊന്‍കുന്നം സ്വദേശി പടന്നമാക്കല്‍ മാത്യു ജോസഫ്(75) ആണ് മരിച്ചത്. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രററിയിലെ മുന്‍ ജീവനക്കാരനും വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ ആദ്യ സെക്രട്ടറിയുമായിരുന്നു. റോക്ലാന്‍ഡ് കൗണ്ടി വാലി കോട്ടേജില്‍ താമസക്കാരനായ ഇദ്ദേഹത്തിന് രണ്ടാഴ്ച മുന്‍പാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം ന്യൂയോര്‍ക്കില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തുമെന്ന് കുടുംബം അറിയിച്ചു.
കോവിഡ് 19 ബാധിച്ച് ഇതുവരെ 12 മലയാളികള്‍ക്കാണ് അമേരിക്കയില്‍ ജീവന്‍ നഷ്ടമായത്. മരിച്ചവരില്‍ 11 പേരും ന്യൂയോര്‍ക്കില്‍ നിന്നുള്ളവരാണ്. ഇതുവരെ 16 മലയാളികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.