ന്യൂദല്‍ഹി-വീഡിയോ കോളുകള്‍ക്കായി സൂം ആപ്പ് ഉപയോഗിക്കുന്നതില്‍നിന്ന് ഗൂഗിള്‍ ജീവനക്കാരെ കമ്പനി വിലക്കി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനു പിന്നാലെ സൂമിന്റെ പ്രശസ്തി മാനംമുട്ടെ ഉയര്‍ന്നതോടൊപ്പം സുരക്ഷാ ആശങ്കകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഗൂഗിള്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും അശ്ലീല, വിദ്വേഷ സന്ദേശങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിനെ കടന്നുവരുന്നുവെന്നുമുള്ള പരാതികളെ തുടര്‍ന്ന് കമ്പനി സി.ഇ.ഒ എറിക് യുവാന്‍ ക്ഷമ ചോദിച്ചിരുന്നു.
ലോക്ഡൗണ്‍ സമയമായതിനാല്‍ ബിസിനസ് സ്ഥാപനങ്ങളും വിദ്യാര്‍ഥികളും വ്യാപകമായി ഉപയോഗിക്കുന്ന ആപ്പാണ്. നിരവധി പരാതികള്‍ ലഭിച്ചതായി നേരത്ത് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.






