ലഖ്‌നൗ സ്വദേശി ബുറൈദയിൽ മരിച്ചു

മുഹമ്മദ്  ശക്കീൽ

ബുറൈദ- ലഖ്‌നൗ സ്വദേശിയും ബുറൈദ അൽ അറയാഫ് ബേക്കറി ജീവനക്കാരനുമായ മുഹമ്മദ്  ശക്കീൽ (47) ബുറൈദ സെൻട്രൽ ആശുപത്രിയിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ബുറൈദയിലെ സാമൂഹ്യ പ്രവർത്തകനായ സലാം പാറാട്ടിയുടെ നേതൃത്വത്തിൽ ഇന്ത്യൻ എംബസി വെൽഫെയർ വിംഗിന്റെ സഹായത്തോടെ മൃതദേഹം ബുറൈദയിൽ തന്നെ മറവു ചെയ്യും. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ബുറൈദ മസ്ജിദ് ഖലീജ് ഖബർസ്ഥാനിലാണ് മയ്യിത്ത് നമസ്‌കാരം.  ഭാര്യ ഗുൽസാൻ ജഹാൻ. മക്കൾ: ഷാനൂർ ഫാത്തിമ, സദബ് സാദ്, അബാദ് സാദ് 

 

Latest News