യു.എ.ഇയില്‍ 300 പേര്‍ക്ക് കൂടി കോവിഡ്, മസ്‌കത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

ഡോ.ഫരീദാ അല്‍ ഹുസൈനി

അബുദാബി-  യു.എ.ഇയില്‍ പുതുതായി 300 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ് വൈറസ് ബാധിതരുടെ ആകെയെണ്ണം 2,659 ആയെന്ന് ആരോഗ്യ  മന്ത്രാലയം അറിയിച്ചു. 53 പേര്‍ കൂടി പുതുതായി രോഗമുക്തിനേടി. ഇതോടെ രോഗം ഭേദമായവരുടെ ആകെയെണ്ണം 239 ആയതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം വക്താവ് ഡോ.ഫരീദാ അല്‍ ഹുസൈനി പറഞ്ഞു.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎഇ നിവാസികള്‍ പൂര്‍ണപിന്തുണയാണ് നല്‍കുന്നതെന്ന് ആരോഗ്യ മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസ് പറഞ്ഞു.

അതിനിടെ, കോവിഡ് 19 വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തമാക്കി ഒമാന്‍. വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 22 വരെ മസ്‌കത്ത് ഗവര്‍ണറേറ്റ് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി സുപ്രീം കമ്മിറ്റി ഉത്തരവിറക്കി. വെള്ളിയാഴ്ച രാവിലെ പത്ത് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. നിലവില്‍ ഗവര്‍ണറേറ്റുകള്‍ക്കിടയിലുള്ള ഗതാഗത നിയന്ത്രണത്തിനും മത്ര വിലായത്തിലെ ലോക്ഡൗണിനും പുറമെയാണിത്.

ഖത്തറില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 2,210 ആയി ഉയര്‍ന്നു. 153 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേര്‍ രോഗവിമുക്തരായിട്ടുണ്ട്. ഇതോടെ രോഗം ഭേദമായവര്‍ 178 പേര്‍ ആയി. 2,026 പേര്‍ ചികിത്സയില്‍ കഴിയുകയാണ്. പരിശോധനക്ക് വിധേയമായവര്‍ 41,818 ആണ്. പ്രവാസി തൊഴിലാളികള്‍ക്കിടയിലും വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ സ്വദേശികളിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

 

 

 

Latest News