സി.ബി.എസ്.ഇ അടക്കം ബോർഡ് പരീക്ഷകള്‍ കൂടുതല്‍ വൈകും

ന്യൂദല്‍ഹി- കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ നീട്ടുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയ പശ്ചാത്തലത്തില്‍ സി.ബി.എസ്.ഇ അടക്കമുള്ള ബോർഡ് പരീക്ഷകള്‍ കൂടുതല്‍ നീളാന്‍ സാധ്യത. മാർച്ചില്‍ സി.ബി.എസ്.ഇയും കേരള, തമിഴ്നാട്, കർണാടക,രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ബോർഡുകളും 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ നീട്ടിവെച്ചിരുന്നു. 

ബിഹാറും ഉത്തർപ്രദേശും 10,12 ക്ലാസുകളിലെ വാർഷിക പരീക്ഷ പൂർത്തിയാക്കിയിരുന്നു. ബിഹാർ 12 ാം ക്ലാസ് പരീക്ഷാ ഫലം കഴിഞ്ഞ മാസം പ്രസിദ്ധീകരിക്കുകയും ചെയ്തു.

ലോക് ഡൗണ്‍ ഏപ്രില്‍ 14 നാണ് അവസാനിക്കേണ്ടതെങ്കിലും പ്രധാനമന്ത്രി മോഡി രാഷ്ട്രീയ പാർട്ടി നേതാക്കളുമായി നടത്തിയ വീഡിയോ മീറ്റിംഗിലാണ് നീട്ടുന്ന കാര്യം സൂചിപ്പിച്ചത്.

Latest News