നെടുമ്പാശ്ശേരി- ലോക്ഡൗണിനിടെ വാറ്റ് ചാരായം വില്‍പന നടത്തിയ പാറക്കടവ് ചെട്ടിക്കുളം ചെറുപറമ്പില്‍ കുമാരന്‍ മകന്‍ ഷൈജു (51) എക്‌സൈസ് പിടിയിലായി.20 ലിറ്റര്‍ ചാരായം സൂക്ഷിച്ചിരുന്ന ഇയാള്‍ ഒരു ലിറ്റര്‍ ചാരായത്തിന് ആയിരം രൂപ വീതമാണ് കൈപറ്റിയിരുന്നത്.
ബാറുകള്‍ അടച്ചതോടെ അങ്കമാലി, നെടുമ്പാശ്ശേരി മേഖലകളില്‍ വ്യാജവാറ്റ് സജീവമായിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് അവര്‍ പറയുന്ന സ്ഥലത്ത് എത്തിച്ചു കൊടുക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം. പാറക്കടവ് ,കറുകുറ്റി ,അയ്യംമ്പുഴ , മൂക്കന്നൂര്‍ , മലയാറ്റൂര്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് സംഘം വിലസുന്നത്.
750 രൂപ മുതല്‍ 1500 രൂപ വരെ വാറ്റ് ചാരയത്തിന് വാങ്ങുന്നുണ്ട് . ചില കേന്ദ്രങ്ങളില്‍ വിവിധ വിദേശ കമ്പനികളുടെ പേരില്‍ മദ്യം ഉണ്ടാക്കി നല്‍കുന്നവരും സജീവമാണ്






