ദുബായ്- സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യ കോവിഡ് പരിശോധനക്ക് സൗകര്യം ഏര്‍പ്പെടുത്തി ദുബായ് ആരോഗ്യ വിഭാഗം. ദുബായ് അല്‍ നസ്ർ ക്ലബ്ബിലാണ് പരിശോധനക്ക് സൗകര്യം. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറര വരെയാണ് പരിശോധനാ സമയം.
ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ 800 342 എന്ന നമ്പറില്‍ വിളിച്ച് മുന്‍കൂര്‍ ബുക്ക് ചെയ്യാം. മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഡിഎച്ച്എ സന്ദേശമവും എമിറേറ്റ്സ് ഐഡിയുമായി പരിശോധനക്കെത്താം. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും.
പരിശോധനക്കായി എത്തുന്നവര്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങേണ്ട കാര്യമില്ല. ആരോഗ്യ പ്രവര്‍ത്തകര്‍ അടുത്തെത്തി അഞ്ച് മിനിറ്റിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കും. 48 മണിക്കൂറിനകം പരിശോധാ ഫലം കിട്ടും. മാസ്കും ഗ്ലൗസും ധരിച്ചിരിക്കണം.
DHA ആപ്പ് ഡൗണ്‍ ലോഡ് ചെയ്ത് അതില്‍ ലാബ് റിസള്‍ട്ടിലും, തുടര്‍ന്ന് പേഷ്യന്റ് സര്‍വ്വീസ് എന്ന ലിങ്കിലും ക്ലിക്ക് ചെയ്താല്‍ ഫലം അറിയാനാകും.
പരിശോധനക്കായി താമസ കേന്ദ്രങ്ങളില്‍നിന്ന് പുറത്തിറങ്ങുന്നവര്‍ മൊബൈലിലെ DHA സന്ദേശം കാണിച്ചാല്‍ മതി. റഡാറില്‍ കുടുങ്ങി രേഖപ്പെടുത്തുന്ന പിഴയില്‍ പിന്നീട് ഇളവ് ലഭിക്കും.






