ഷാര്‍ജയില്‍ ട്രാഫിക് അപകടങ്ങളില്‍ 84 ശതമാനം കുറവ്, മരണങ്ങളില്ല

ഷാര്‍ജ- കോവിഡ് വൈറസ് കൊണ്ട് ഒരു ഗുണമുണ്ടായെന്ന് ട്രാഫിക് അധികൃതര്‍. ഷാര്‍ജയില്‍ റോഡപകടങ്ങളില്‍ 84 ശതമാനം ഇടിവ്. യു.എ.ഇയില്‍ ദേശീയ അണുവിമുക്ത പദ്ധതി തുടങ്ങിയ ശേഷം ഇതുവരെ ഒരു അപകട മരണം പോലും രേഖപ്പെടുത്തിയിട്ടുമില്ല.
നാല് ചെറിയ അപകടമാണ് ഈ കാലയളവില്‍ ഉണ്ടായത്. 2019 ലെ ഇതേ കാലയളവില്‍ അത് 29 ആയിരുന്നു- ലഫ് കേണല്‍ മുഹമ്മദ് അല്ലായ് അല്‍ നഖിബി പറഞ്ഞു. മാരകമായ അപകടമോ മരണങ്ങളോ ഉണ്ടായില്ല.
എല്ലാ ദിവസവും രാത്രി എട്ടുമുതല്‍ രാവിലെ 6 വരെയാണ് അണുനശീകരണ ജോലികള്‍ നടക്കുക. വീട്ടിലിരിക്കാനുള്ള ആളുകളുടെ നിശ്ചയദാര്‍ഢ്യവും ഗതാഗത നിയമങ്ങള്‍ പാലിക്കാനുള്ള ആഭിമുഖ്യവുമാണ് അപകടരാഹിത്യത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

 

Tags

Latest News