സാമൂഹിക മാധ്യമത്തില്‍ മതനിന്ദ; ഇന്ത്യക്കാരന് യു.എ.ഇയില്‍ ജോലി പോയി

അബുദാബി- മതനിന്ദാപരമായ രീതിയില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ഇന്ത്യക്കാരന്  ജോലി പോയി. സ്വകാര്യ കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ മാനേജരായിരുന്നയാള്‍ 'ഇസ് ലാമോഫോബിയ' പ്രകടിപ്പിച്ചതായും നിയമനടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ഇന്ത്യയിലെ ഒരു മതവിഭാഗം പൊതുസ്ഥലങ്ങളില്‍ തുപ്പി കൊറോണ വൈറസ് പടര്‍ത്തുന്നതായുള്ള വ്യാജ വീഡിയോ സഹിതമായിരുന്നു ഇയാളുടെ പോസ്റ്റ്. പോസ്റ്റ് കമ്പനി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയും നിയമനടപടി ആരംഭിക്കുകയുമായിരുന്നു. ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും യു.എ.ഇ നിയമം അനുശാസിക്കുന്ന ശിക്ഷ ഇയാള്‍ക്ക് ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

 

Latest News