Sorry, you need to enable JavaScript to visit this website.

സ്‌കൂള്‍ ഫീസ് തീയതി നീട്ടണം; അംബാസഡര്‍മാര്‍ക്ക് നോര്‍ക്കയുടെ കത്ത്

തിരുവനന്തപുരം- ഗള്‍ഫിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ ഫീസ് അടയ്ക്കാനുള്ള തീയതി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട്  നോര്‍ക്ക ആറ് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍മാര്‍ക്ക് കത്തയച്ചു.  
കഴിഞ്ഞ ദിവസം നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത വിദേശ മലയാളികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തര നടപടിക്ക് മുഖ്യമന്ത്രി  നിര്‍ദ്ദേശിച്ചത്.
പല ഇന്ത്യന്‍ സ്‌കൂളുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തി ഫീസ് ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അതത് രാജ്യത്തെ അംബാസഡര്‍മാര്‍ അടിയന്തരമായി ഇടപെടണമെന്നും നോര്‍ക്ക ആവശ്യപ്പെട്ടു.
യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍മാര്‍ക്കാണ്  കത്തയച്ചത്. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് നീട്ടി നല്‍കാന്‍ നടപടി സ്വീകരിക്കണം. കാലാവധി കഴിയുന്ന വിസ, പാസ്പോര്‍ട്ട് എന്നിവ കുറഞ്ഞത് ആറ് മാസത്തേക്ക് നീട്ടി നല്‍കണമെന്നും കത്തില്‍ നോര്‍ക്ക ആവശ്യപ്പെട്ടു.

 

 

Latest News