പവന് റെക്കോര്‍ഡ് വില, രൂപ താഴേക്ക്

കൊച്ചി- കേരളത്തില്‍ സ്വര്‍ണം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ പവന് 32,800 രൂപയായി വര്‍ധിച്ചു. ചെവാഴ്ച്ച ഒറ്റ ദിവസം പവന് ഉയര്‍ന്നത് 800 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 100 രൂപ കയറി 4100 ലെത്തി. മാര്‍ച്ച് ആദ്യവാരം രേഖപ്പെടുത്തിയ 32,320 രൂപയുടെ റെക്കോര്‍ഡാണ് പവന്‍ പുതുക്കിയത്.
വിനിമയ വിപണിയില്‍ ഡോളറിന് മുന്നില്‍ രൂപ അഭിമുഖീകരിക്കുന്ന തളര്‍ച്ച ആഭ്യന്തര സ്വര്‍ണ വിലയില്‍ സമ്മര്‍ദ്ദം ഉളവാക്കുന്നു. രൂപയുടെ വിനിമയ നിരക്ക് 76.45 വരെ ഇടിഞ്ഞ ശേഷം 75.56 ലാണ് നീങ്ങുന്നതെങ്കിലും ഒരു വര്‍ഷത്തിനിടയില്‍ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് 600 പൈസയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രൂപ 69.50 ലായിരുന്നു.

 

Latest News