Sorry, you need to enable JavaScript to visit this website.

തടവുകാരില്‍ കൊറോണ മരുന്ന് പരീക്ഷിക്കണമെന്ന് അറബ് നടി

മനാമ - കൊറോണ വൈറസ് ചികിത്സക്ക് പുതുതായി വികസിപ്പിക്കുന്ന മരുന്നുകള്‍ തടവുകാരില്‍ പരീക്ഷിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും മരുന്ന് പരീക്ഷണ വസ്തുക്കളായി തടവുകാരെ ഉപയോഗപ്പെടുത്തണമെന്നും സീരിയല്‍ താരം മറാം അബ്ദുല്‍ അസീസ് നിര്‍ദേശിച്ചത് വിവാദമാകുന്നു. ബഹ്‌റൈനില്‍ സ്ഥിരതാമസമാക്കിയ സൗദി നടിയാണ് മറാം.
തനിക്ക് അധികാരമുണ്ടായിരുന്നെങ്കില്‍, രാജ്യരക്ഷയെ ബാധിക്കുന്ന കേസുകളില്‍ അടക്കം അറസ്റ്റിലാകുന്നവരെ താന്‍ ജയിലുകളില്‍ അടക്കുക മാത്രമല്ല, ശിക്ഷയെന്നോണം അവര്‍ക്ക് ഭക്ഷണവും വെള്ളവും നിഷേധിക്കുകയും പുതിയ കൊറോണ മരുന്നുകള്‍ക്കുള്ള പരീക്ഷണ വസ്തുക്കളായി തടവുകാരെ മാറ്റുകയും ചെയ്യും. ഇതിലൂടെ തടവുകാരെ കൊണ്ട് രാജ്യത്തിന് പ്രയോജനമുണ്ടാകും. എലികളെയും കുരങ്ങുകളെയും അപേക്ഷിച്ച് മരുന്ന് പരീക്ഷണത്തിന് ഏറ്റവും നല്ലത് തടവുകാരാണെന്നും എലികളും കുരങ്ങുകളും മനുഷ്യരെ ഒരു നിലക്കും ഉപദ്രവിച്ചിട്ടില്ലെന്നുമാണ് മറാം അബ്ദുല്‍ അസീസ് തന്റെ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തത്.
എന്നാല്‍ മറാമിന്റെ ഫോളോവേഴ്‌സിന് ഈ നിര്‍ദേശം സ്വീകാര്യമായില്ല. കഠിനഹൃദയയും മനുഷ്യത്വമില്ലാത്തവളുമാണ് മറാം എന്ന് വിശേഷിപ്പിച്ച ഇവര്‍ മറാമിന് അധികാരമില്ലാത്തതില്‍ ദൈവത്തെ സ്തുതിക്കുകയും ചെയ്തു.

 

 

Latest News