മലേരിയ മരുന്നുകളുടെ കയറ്റുമതി; ട്രംപിന്റേത് പരസ്യമായ ഭീഷണിയെന്ന് ശശി തരൂര്‍


ന്യൂദല്‍ഹി- കൊറോണ വൈറസ് വ്യാപനം തടയുന്നതിന് മലേരിയ ഗുളികകള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയില്ലെങ്കില്‍ യുഎസ് തിരിച്ചടിക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്ക് എതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ലോകകാര്യങ്ങളില്‍ എന്റെ പതിനാറ്റ് നീണ്ട അനുഭവത്തില്‍ ഒരു രാഷ്ട്രത്തലവനോ സര്‍ക്കാരോ ഇത് പോലൊരാളെ പരസ്യമായി ഭീഷണിപ്പെടുത്തുന്നത് ഞാന്‍ കേട്ടിട്ടില്ലെന്ന് ശശി തരൂര്‍ പ്രതികരിച്ചു.

ഇന്ത്യ ഹൈഡ്രോക്ലോറോക്വിന്‍ ഉണ്ടാകുന്നത് ഞങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ വേണ്ടിയാണ്. ഇന്ത്യ നിങ്ങള്‍ക്ക് മരുന്ന് വില്‍ക്കാന്‍ ഉദ്ദേശിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് വിതരണം സാധിക്കുകയുള്ളൂവെന്നും ശശി തരൂര്‍ പ്രതികരിച്ചു. അതേസമയം കൊറോണരോഗികള്‍ക്ക് നല്‍കാനുള്ള മലേരിയ മരുന്നുകളുടെ കയറ്റുമതി വിലക്ക് യുഎസിന് വേണ്ടി നീക്കിയിട്ടുണ്ട്. രാജ്യത്ത് കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ആവശ്യമായി വരുന്ന മരുന്നുകളുടെയും ഉല്‍പ്പന്നങ്ങളുടെയും കയറ്റുമതി ഇന്ത്യ താത്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.


 

Latest News