Sorry, you need to enable JavaScript to visit this website.

കൊറോണ കാലത്ത്  സൗജന്യ കൊറോണ കേക്ക് 

കൊല്‍ക്കത്ത- കൊറോണ വൈറസിനെ നേരിടുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ വിവിധ മാര്‍ഗങ്ങളാണ് ഓരോരുത്തരും സ്വീകരിക്കുന്നത്. ഇപ്പോഴിതാ പുതിയൊരു മാര്‍ഗവുമായി രംഗത്തെത്തിയിരിക്കുകയാണ് കൊല്‍ക്കത്തയിലെ ഒരു ബേക്കറിയുടമ.
തന്റെ കടയില്‍ കൊറോണ കപ്പ് കേക്ക് എന്ന പുതിയൊരു ഉല്‍പ്പന്നം നിര്‍മ്മിച്ചിരിക്കുകയാണ് അദ്ദേഹം. കൊറോണയുടെ രൂപത്തില്‍ ഉണ്ടാക്കിയ ഈ കേക്ക് അദ്ദേഹം തന്റെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായാണ് നല്‍കുന്നതും.ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് താന്‍ ഈ പദ്ധതി തുടങ്ങിയതെന്ന് കടയുടമ പറയുന്നു. കൊറോണ നമ്മെയല്ല, നാം കൊറോണയെയാണ് ദഹിപ്പിക്കേണ്ടത് -അദ്ദേഹം പറഞ്ഞു. ബംഗാളില്‍ ബേക്കറികള്‍ ദിവസവും നാല് മണിക്കൂര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
 

Latest News