Sorry, you need to enable JavaScript to visit this website.

കോവിഡ് ലക്ഷണങ്ങള്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഐ.സി.യുവിലേക്ക് മാറ്റി

ലണ്ടന്‍- കോവിഡ് ലക്ഷണങ്ങള്‍ ഗുരുതരമായതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഐ.സി.യുവിലേക്ക് മാറ്റിയതെന്നും മികച്ച ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും ഔദ്യോഗിക വക്താവ് പറഞ്ഞു.

അത്യാവശ്യ ചുമതലകള്‍ നിര്‍വഹിക്കാന്‍ വിദേശാര്യ സെക്രട്ടറി ഡൊമിനിക്ക് റാബിനെ പ്രധാനമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. 55 കാരനായ ബോറിസ് ജോണ്‍സനെ ഞായറാഴ്ചയാണ് കോവിഡ് ലക്ഷണങ്ങളോടെ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

Latest News