മക്ക പ്രവിശ്യയില്‍ കോവിഡ് കാമ്പയിന് ലുലു ഗ്രൂപ്പ് പത്ത് ലക്ഷം റിയാല്‍ നല്‍കി

ജിദ്ദ- കോവിഡ് വ്യാപനം തടയുന്നതിനായില്‍ മക്ക പ്രവിശ്യയില്‍ തുടരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ലുലു ഗ്രൂപ്പ് പത്ത് ലക്ഷം റിയാല്‍ സംഭാവന നല്‍കി. മക്ക ഗവര്‍ണറേറ്റിന്റെ അഭ്യര്‍ഥന പ്രകാരം വിവിധ വ്യക്തികളും സ്ഥാപനങ്ങളും കാമ്പയിനുവേണ്ടി സംഭാവന നല്‍കുന്നുണ്ട്.
ബിസിനസുകാരായ അലി ഹുസൈന്‍ ബിന്‍ ഹംറാന്‍ അഞ്ച് ലക്ഷം റിയാലും  സുലൈമാന്‍ അല്‍ ജബ് രി രണ്ട് ലക്ഷം റിയാലും സംഭാവന നല്‍കി.

 

Latest News