പ്രതീകാത്മകം, ഓശാന പെരുന്നാള്‍; വീട്ടിലെ പ്രാര്‍ഥനയിലൊതുക്കി വിശ്വാസികള്‍


ദുബായ്- കുരുത്തോലയും വരവേല്‍പുമില്ലാതെ ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ച ക്രിസ്തീയ വിശ്വാസികള്‍ ഓശാന (കുരുത്തോല പെരുന്നാള്‍) ആചരിച്ചു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ യു.എ.ഇയിലെങ്ങും ഒത്തുകൂടല്‍ നിരോധിച്ച സാഹചര്യത്തില്‍ പ്രതീകാത്മകമായാണ് ഓശാന പള്ളികളില്‍ ആചരിച്ചത്.

ഷാര്‍ജയിലെ പള്ളികളില്‍ ശനിയാഴ്ച വൈകീട്ടും ഞായറാഴ്ച രാവിലെയുമായാണ്  ഓശാനപ്പെരുന്നാള്‍ ആചരിച്ചു.
പള്ളികളില്‍ രണ്ട് വൈദികരും അവരുടെ കുടുംബങ്ങളും രണ്ടു ജീവനക്കാരും മാത്രമായിരുന്നു ഓശാന ശുശ്രൂഷയിലും അനുബന്ധ ചടങ്ങുകളിലും പങ്കെടുത്തത്. കുര്‍ബാനയില്‍ അതത് പള്ളികളിലെ വൈദികര്‍ പ്രാര്‍ഥിച്ചു. പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നിവയിലും പള്ളികളില്‍ പ്രതീകാത്മക ചടങ്ങുകളിലൊതുക്കും.
വിശ്വാസികള്‍ വീടുകളില്‍ ചടങ്ങുകളില്ലാതെ ഓശാനപ്പെരുന്നാള്‍ പ്രാര്‍ഥനകളില്‍ ഒതുക്കി.

 

Latest News