Sorry, you need to enable JavaScript to visit this website.

പത്തനംതിട്ടയിൽ  ഒരാൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട - ജില്ലയിൽ ഇന്നലെ ഒരാൾക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഷാർജയിൽനിന്ന് എത്തിയ ഇലന്തൂർ സ്വദേശിക്കാണു രോഗം സ്ഥിരീകരിച്ചത്. ഇയാൾ നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷനിലാണ്. 
മാർച്ച് 18 ന് രാത്രി 10.25ന് ഷാർജയിൽനിന്ന് എയർ അറേബ്യ ഫ്‌ളൈറ്റ് നമ്പർ ജി 9449ൽ (സീറ്റ് നമ്പർ 14 സി) യാത്രതിരിച്ച ഇയാൾ 19ന് പുലർച്ചെ 4.15 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങി. തിരുവനന്തപുരം ചാക്ക ജംഗ്ഷനിലെ ടീ ഷോപ്പിൽ നിന്ന് പുലർച്ചെ അഞ്ചിന് ചായ കുടിച്ചു. രാവിലെ 7.30 പത്തനംതിട്ട നെല്ലിക്കാലയിലെത്തി. കാരംവേലിയിലെ വീട്ടിൽ നിരീക്ഷണത്തിൽ പ്രവേശിച്ചു. 
ഇയാൾ ഷാർജയിൽ നിന്നു വിമാനം കയറുന്നതിനു കുറച്ചു ദിവസം മുമ്പ് ദുബായിലെ ദേരയിൽ സന്ദർശനം നടത്തിയിരുന്നു. കോവിഡ് ഹോട്ട്‌സ്‌പോട്ട് ആയ ദേര സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ സ്രവം പരിശോധനക്കായി അയച്ചത്. വീട്ടിലെ നിരീക്ഷണത്തിൽ കഴിയുമ്പോഴും രോഗലക്ഷണങ്ങൾ ഒന്നും കാണിച്ചിരുന്നില്ല. ഇതുവരെ 19 െ്രെപമറി കോണ്ടാക്ടുകളെ കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ ഹൈ റിസ്‌ക് ഉള്ള ആൾക്കാരുടെ സ്രവങ്ങളും പരിശോധനക്കായി അയക്കും.  

Latest News