കൊറോണ: ഖത്തറില്‍ സ്വദേശി മരിച്ചു, ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ റോബോട്ട്

ദോഹ- കൊറോണ ബാധിച്ച് ഖത്തറില്‍ 88 കാരനായ സ്വദേശി മരിച്ചു. പുതുതായി 279 പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. രോഗമുക്തി നേടിയവര്‍ 123.

ആളുകള്‍ കൂട്ടംകൂടുന്നത് നിരീക്ഷിക്കാന്‍ ഖത്തറില്‍ റോബോട്ടുകളെ ഇറക്കി. കൊറോണ വ്യാപനം തടയുന്നതിന് സാമൂഹിക അകലം കര്‍ശനമായി നടപ്പാക്കാനാണ് പുതിയ സംവിധാനം.

തെരുവുകളിലും പൊതു സ്ഥലങ്ങളിലും ബീച്ചുകളിലുമൊക്കെ എട്ട് ക്യാമറകള്‍ ഘടിപ്പിച്ച റോബോട്ടുകള്‍ നിയമലംഘകരെ പിടികൂടാനെത്തും. അല്‍ അസാസ് എന്ന് പേരിട്ടിട്ടുള്ള റോബോട്ടിന്റെ ക്യാമറക്കണ്ണുകള്‍ ചുറ്റുപാടുകള്‍ ഒപ്പിയെടുത്ത് തൊട്ടടുത്ത പോലീസ് വാഹനത്തിലും ഉദ്യോഗസ്ഥരുടെ മൊബൈലുകളിലും കണ്‍ട്രോള്‍ സെന്ററിലുമെത്തിക്കും. ആവശ്യമെങ്കില്‍ പോലീസ് ഇടപെടല്‍ നടത്തും. പോലീസ് ആളുകളുമായി നേരിട്ട് ഇടപഴകുന്നത് പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യം.

 

Tags

Latest News