കാസര്‍കോട്- കാസര്‍കോട് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങി. നാലു ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളേജിനെ കോവിഡ് ചികിത്സാ കേന്ദ്രമായി പരിവര്‍ത്തിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ കോവിഡ് രോഗബാധിതര്‍ക്ക് വേണ്ടി ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളുമാണ് തയ്യാറാക്കിയിട്ടുള്ളത്. 100 കിടക്കകളും പത്ത് ഐസിയു കിടക്കകളും കൂടി ഉടന്‍ സജ്ജമാക്കും.
ഏഴു കോടി രൂപയോളം വരുന്ന അത്യാധുനിക സംവിധാനങ്ങളാണ് ആശുപത്രിയിലേക്കെത്തിച്ചത്. ഇവിടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കെഎസ്ഇബി പത്ത് കോടി രൂപ സാമൂഹ്യ പ്രതിബന്ധത ഫണ്ടില്‍നിന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
26 പേരടങ്ങുന്ന വിദഗ്ധ സംഘം തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്തിയിട്ടുണ്ട്. പതിനൊന്ന് ഡോക്ടര്‍മാര്‍, പത്ത് സ്റ്റാഫ് നഴ്സ്, അഞ്ച് അസിസ്റ്റന്റ് നഴ്സ് എന്നിവരാണ് സംഘത്തിലുള്ളത്. ഇവര്‍ കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യും.






