Sorry, you need to enable JavaScript to visit this website.

വിളക്കു തെളിയിച്ചത് അധികവും വടക്കേ ഇന്ത്യയില്‍, വൈദ്യുതി കണക്കുകള്‍ ഇങ്ങനെ...

ചെന്നൈ- കൊറോണ വൈറസിന്റെ ഇരുട്ടിനെ വെല്ലുവിളിക്കാന്‍ ഞായറാഴ്ച രാത്രി വിളക്കുകള്‍ അണച്ച് മെഴുകുതിരികള്‍ കത്തിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനത്തെ ഏറ്റെടുത്തത് വടക്കേ ഇന്ത്യയെന്ന് വൈദ്യുതി കണക്കുകള്‍. ഉത്തരേന്ത്യയെ അപേക്ഷിച്ച് തെക്കെ ഇന്ത്യയില്‍ കാര്യമായ പ്രതികരണമുണ്ടായില്ല എന്ന് വൈദ്യുതി ഗ്രിഡില്‍ വന്ന വ്യത്യാസങ്ങള്‍ കാണിക്കുന്നു.
മോഡിയുടെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രമായ വടക്ക്  വിളക്കണക്കല്‍ പദ്ധതിയുടെ ഭാഗമായി ഊര്‍ജ ആവശ്യകത തെക്കിനെഅപേക്ഷിച്ച് കുത്തനെ ഇടിഞ്ഞതായി റോയിട്ടേഴ്‌സ് അവലോകനം ചെയ്ത ഡാറ്റ വ്യക്തമാക്കുന്നു.
വിളക്കണക്കല്‍ വേളയില്‍ ഇന്ത്യയുടെ മൊത്തം വൈദ്യുതി ആവശ്യം 26.6 ശതമാനം ഇടിഞ്ഞ് 85,799 മെഗാവാട്ടായെന്ന് ദേശീയ ഗ്രിഡ് ഓപ്പറേറ്റര്‍ പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു.
ദേശീയ ആവശ്യം 32,000 മെഗാവാട്ട് കുറയുന്നത് പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് രാജ്യത്തിന്റെ വലിയ പ്രതികരണമാണ് കാണിക്കുന്നതെന്ന് വൈദ്യുതി മന്ത്രി ആര്‍.കെ. സിംഗ് ട്വീറ്റില്‍ പറഞ്ഞു.
കുറെക്കൂടി ആഴത്തില്‍ വിശകലനം ചെയ്യുമ്പോള്‍ ഇന്ത്യയുടെ വടക്കന്‍ മേഖലയില്‍ വൈദ്യുതി ആവശ്യകത 30.6 ശതമാനമായി കുറഞ്ഞുവെന്നും തെക്കന്‍ മേഖലയില്‍ ഇത് 17.1 ശതമാനം മാത്രമാണെന്നും 'പോസോകോ' പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മോഡിയുടെ 'ലൈറ്റ് ഓഫ്' ആഹ്വാനത്തോട് ദക്ഷിണേന്ത്യയിലെ ആളുകളും ഗണ്യമായി പ്രതികരിച്ചതായി ഡാറ്റ വ്യക്തമാക്കുന്നു.
മുസ്്‌ലിം പ്രദേശങ്ങളില്‍ ഞായറാഴ്ച പലരും മെഴുകുതിരി കത്തിച്ചതായി കമ്പം സ്വദേശി സഫ്രിസ് അഹമ്മദ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് മോഡി സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരാണിവര്‍. നാമെല്ലാവരും ദുഷ്‌കരമായ സമയത്തെ അഭിമുഖീകരിക്കുന്നതിനാല്‍, ദേശീയ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു. എപ്പോഴും എല്ലാക്കാര്യങ്ങളേയും നാം രാഷ്ട്രീയമായി എടുക്കണമെന്നില്ല- അദ്ദേഹം പറഞ്ഞു.

 

Latest News