മൊബൈല്‍ റീചാര്‍ജ് കടകള്‍ തുറന്നേക്കും; കൊറോണയില്ലാത്ത രോഗികളെ കര്‍ണാടകയിലേക്ക് കടത്തിവിടും


തിരുവനന്തപുരം- ലോക്ക്ഡൗണില്‍ ഇളവ് വരുത്താന്‍ കേരള സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മൈബാല്‍ റീചാര്‍ജ് കടകള്‍ ,വര്‍ക്ക് ഷോപ്പുകള്‍ എന്നിവ തുറക്കാനാണ് ആലോചനയെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ലോക്ക്ഡൗണില്‍ കഴിയുന്ന ആളുകള്‍ക്ക് മൊബൈല്‍ റീചാര്‍ജ് കടകള്‍ തുറക്കാത്തത് ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്. ആഴ്ചയില്‍ ഒരു ദിവസം ഇത്തരം കടകള്‍ തുറക്കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം കൊറോണ ബാധിതരല്ലാത്ത രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ കര്‍ണാടക അതിര്‍ത്തിയില്‍ കടത്തിവിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ഏത് ആശുപത്രിയിലേക്കാണ് പോകുന്നതെന്ന കാര്യവും കാണിച്ച് അനുവാദം വാങ്ങാമെന്നാണ് കര്‍ണാടക അറിയിച്ചിരിക്കുന്നത്. കൂടാതെ കര്‍ണാടക,തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളിലെ ആളുകള്‍ക്ക് വയനാട് ജില്ലയിലെ ആശുപത്രികളില്‍ സൗകര്യം ചെയ്ത് നല്‍കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
 

Latest News