ദീപം തെളിയിക്കല്‍ അശാസ്ത്രീയം,എതിര്‍ക്കേണ്ടതില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം- കൊറോണയെ തുരത്താന്‍ ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി മോഡിയുടെ നിലപാട് അശാസ്ത്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ പ്രധാനമന്ത്രി പറഞ്ഞതിനെ എതിര്‍ക്കേണ്ടതില്ല. അദ്ദേഹം പ്രധാനമന്ത്രിയെന്ന നിലയില്‍ പറയുന്നതിനെ നിലവിലെ സാഹചര്യത്തില്‍ ഉള്‍ക്കൊള്ളുകയാണ് വേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.

വെളിച്ചം തെളിക്കുന്നത് നല്ലകാര്യമാണ്. എന്നാല്‍ ദീപം തെളിയിക്കുന്നതിനൊപ്പം പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വത്തിന്റെ വെളിച്ചം കൂടി തെളിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന കണക്കിലെടുത്ത് രാത്രി ഒന്‍പത് മണിക്ക് ഒന്‍പത് മിനിറ്റ് ലൈറ്റുകള്‍ ഓഫാക്കിയ ശേഷം ദീപം തെളിയിച്ചത്. ദീപം തെളിയിക്കലിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിയാളുകളാണ് രംഗത്തെത്തിയത്.
 

Latest News