ന്യൂദല്‍ഹി- ദല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി മുഖ്യമന്ത്രി അരവിന്ദ്‌കെജ്‌രിവാള്‍ അറിയിച്ചു. ദല്‍ഹിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 523 ആണെന്നും ഇതില്‍ 330 എണ്ണവും തബ് ലീഗ് സമ്മേളനം നടന്ന നിസാമുദ്ദീന്‍ മര്‍ക്കസുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഐ.സി.യുവിലുള്ള 25 കോവിഡ് രോഗികളില്‍ എട്ടു പേര്‍ വെന്റിലേറ്ററിലാണ്. 20 പുതിയ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്്.
ദല്‍ഹിക്ക് വേണ്ടി 27,000 പി.പി.എ കിറ്റുകള്‍ ലഭ്യമാക്കിയതിന് മുഖ്യമന്ത്രി കെജ് രിവള്‍ കേന്ദ്രസര്‍ക്കാരിനോട് നന്ദി പറഞ്ഞു. ഒരു ലക്ഷം ടെസ്റ്റിംഗ് കിറ്റുകള്‍ക്ക് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഇത് വെള്ളിയാഴ്ച മുതല്‍ ഉപയോഗിച്ചുതുടങ്ങും.