കോവിഡിനെതിരെ മലേറിയ മരുന്ന് ഉപയോഗിക്കാന്‍ ആയിരങ്ങള്‍ ഒപ്പിട്ട നിവേദനം

പാരീസ്- കോവിഡിന് മലേറിയ മരുന്ന് നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാരെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 2,15,000 ലേറെ പേര്‍ ഒപ്പിട്ട നിവേദനം.

കോവിഡ് രോഗികള്‍ക്ക് മലേറിയക്കുള്ള മരുന്നായ ക്ലോറോക്വിന്‍ നല്‍കുന്നതു സംബന്ധിച്ച് മെഡിക്കല്‍ ലോകം രണ്ടു തട്ടിലായിരിക്കെ ഫ്രാന്‍സിലാണ് ജനകീയ നിവേദനം.

ക്ലോറോക്വിനും അതു പോലുള്ള മരുന്നുകളും തുടക്കത്തില്‍തന്നെ നല്‍കിയാല്‍ കോവിഡ് ബാധിതരുടെ നില ഗുരുതരമാവുകയില്ലെന്ന് ഒരു വിഭാഗം ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു.

ഫ്രാന്‍സിലെ മുന്‍ ആരോഗ്യമന്ത്രിയും കാര്‍ഡിയോളജിസ്റ്റുമായ ഫിലിപ്പ് ഡൗസ്റ്റേ ബ്ലേസിയുടെ നേതൃത്വത്തിലാണ് ഒരു സംഘം ഡോക്ടര്‍മാര്‍ ചെയ്ഞ്ച് ഡോട് ഓര്‍ഗ് വെബ് സൈറ്റില്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍ ആരംഭിച്ചത്.

കൊറോണക്ക് ആന്റി വൈറസ് ലഭ്യമല്ലാത്തതിനാല്‍ ക്ലോറോക്വിന്‍ ഉപയോഗിക്കണമെന്ന് പ്രമുഖരായ മൂന്ന് ഫ്രഞ്ച് ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം തുറന്ന കത്തെഴുതിയിരുന്നു.

 

Latest News