Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യു.എ.ഇയില്‍ കുടുങ്ങിയ ബ്രിട്ടീഷുകാരെ സ്വദേശത്തെത്തിച്ചു

ദുബായ്- യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ 345 ബ്രിട്ടീഷുകാര്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ സ്വദേശത്തേക്ക് മടങ്ങി. യു.എ.ഇയിലെ ബ്രിട്ടീഷ് സ്ഥാനപതി പാട്രിക് മൂഡിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് 19നെ തുടര്‍ന്ന് ഈ സഞ്ചാരികള്‍ യു.എ.ഇയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

യുഎഇയില്‍നിന്ന് മറ്റു ചില യൂറോപ്യന്‍ നഗരങ്ങളിലേക്ക് തിങ്കളാഴ്ച എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനം പറക്കും. യു.എ.ഇയില്‍ കുടുങ്ങിയവരെയും സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ താത്പര്യമുള്ളവരെയുമാണ് ഇതില്‍ കൊണ്ടുപോവുക. ഈ മാസം 14ന് ശേഷം മാത്രമേ ഇന്ത്യയിലേക്ക്  രാജ്യാന്തര വിമാന സര്‍വീസ് ആരംഭിക്കൂ എന്നാണ് അറിയുന്നത്.

 

Latest News