ദുബായ്- താമസ വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഈ വര്‍ഷാന്ത്യം വരെ പിഴ ഒഴിവാക്കി യു.എ.ഇ മന്ത്രിസഭ. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന യോഗത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധ്യക്ഷത വഹിച്ചു.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വിഭാഗത്തെ പിന്തുണക്കുന്നതിനുള്ള ഒട്ടേറെ തീരുമാനങ്ങളും യോഗത്തില്‍ പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങള്‍ ഉറപ്പുവരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. സുരക്ഷാ മുന്‍കരുതലുകളെക്കുറിച്ചും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു.
സ്വകാര്യമേഖലയിലെ ആരോഗ്യ സംവിധാനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം സംബന്ധിച്ച് നിബന്ധനകള്‍ ഉണ്ടാക്കി. ആരോഗ്യമേഖലയില്‍ വിവരസാങ്കേതികത ഉപയോഗിക്കുന്നതിലുള്ള നിബന്ധനകള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കുകയും ചെയ്തു.






