സിനിമയിലെ ദിവസ വേതന ജീവനക്കാര്‍ക്ക് നയന്‍താരയുടെ 20 ലക്ഷം

ചെന്നൈ-കൊറോണ മൂലം പ്രതിസന്ധിയിലായ തമിഴ് സിനിമാ ഇന്‍ഡസ്ട്രിയിലെ ദിവസ വേതന ജീവനക്കാര്‍ക്ക് സഹായവുമായി നയന്‍താര. 20 ലക്ഷം രൂപയാണ് ജീവനക്കാര്‍ക്കായി ഇവര്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ(ഫെഫ്‌സി) യ്ക്ക് കൈമാറിയത്.സൂര്യ. വിജയ് സേതുപതി, രജനികാന്ത് തുടങ്ങി നിരവധി താരങ്ങള്‍ നേരത്തെ സാമ്പത്തിക സഹായവുമായി രംഗത്തെത്തിയിരുന്നു.തമിഴില്‍ വലിയ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന നിരവധി സിനിമകളുടെ ചിത്രീകരണമാണ് താല്‍ക്കാലികമായി മുടങ്ങി കിടക്കുന്നത്. ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2, വിക്രത്തിന്റെ കോബ്ര, അജിത്തിന്റെ വാലിമൈ എന്നിവയാണ് ഇതില്‍ പ്രധാന സിനിമകള്‍.
 

Latest News