യു.എ.ഇയില്‍ പ്രവേശന വിലക്ക് രണ്ടാഴ്ചകൂടി നീട്ടി


ദുബായ്- യു.എ.ഇയില്‍ താമസ വിസയുള്ളവര്‍ക്ക് രാജ്യത്തു പ്രവേശിക്കാന്‍ ഏര്‍പ്പെടുത്തിയ വിലക്ക് രണ്ടാഴ്ചത്തേക്കു കൂടി നീട്ടി. സാഹചര്യങ്ങള്‍ വിലയിരുത്തിയാകും തുടര്‍ന്നുള്ള തീരുമാനം. വിവിധ ആവശ്യങ്ങള്‍ക്ക് രാജ്യത്തിനു പുറത്തുള്ളവര്‍ 'തവാജുദി' പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രാലയം  അറിയിച്ചു. സ്മാര്‍ട് ആപ്പിലും ഇതു ലഭ്യമാണ്.

അവധിക്കും മറ്റും നാട്ടിലേക്കു പോയ പലര്‍ക്കും മടങ്ങിവരാനാവാത്ത സാഹചര്യമാണ്. തവാജുദിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും. അതതു രാജ്യങ്ങളിലെ യു.എ.ഇ കാര്യാലയങ്ങളില്‍ നിന്നും സഹായമ ലഭിക്കും. തവാജുദിയില്‍ ഇതിന്റെ പൂര്‍ണ വിവരങ്ങളുണ്ട്. ടോള്‍ ഫ്രീ നമ്പര്‍: 80044444. വിമാന സര്‍വീസുകള്‍ നിര്‍ത്തിയതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍പോലും നാട്ടില്‍ പോകാനാകാത്തവര്‍ ഏറെയാണ്.

 

Latest News