യു.എ.ഇയില്‍ ഒരു മരണം കൂടി, 240 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

അബുദാബി- യു.എ.ഇയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1264 ആയി. ഏറ്റവും ഒടുവില്‍ 240 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 52 കാരനായ ഏഷ്യക്കാരന്‍ മരിച്ചു. ഒരു മലയാളി അടക്കം ഒമ്പത് പേരാണ് മൊത്തം മരിച്ചത്.  
വെള്ളിയാഴ്ച മരിച്ചയാള്‍ വൃക്കരോഗമുള്ളയാളായിരുന്നു.
12 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ഇതുവരെ 108 പേരാണ് സുഖം പ്രാപിച്ച് ആശുപത്രി വിട്ടത്.

പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ നില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും മതിയായ സുരക്ഷാ മുന്‍കരുതലെടുക്കാതെ രോഗികളുമായി അടുത്തിടപഴകിയവരും സാമൂഹിക അകലം പാലിക്കാത്തവരുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

 

Latest News