ദോഹ- ഖത്തറില്‍ 126 പേരില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 1,075 ആയി ഉയര്‍ന്നു. ഇതുവരെ 28,413 പേരിലാണ് പരിശോധന നടത്തിയത്. 979 പേര്‍ ചികിത്സയിലാണ്. 21 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 93 ആയി. മരണസംഖ്യ മൂന്നായി.
കുവൈത്തില്‍ 14 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ മൊത്തം എണ്ണം 342 ആയി. ഇന്നലെ ഒരാള്‍കൂടി രോഗമുക്തി നേടിയ 2466 പേര്‍ ക്വാറന്റൈനിലുണ്ട്.






