അബ്ദുല്‍ ഹമീദ് സഈദ് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍

അബുദാബി- യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ ഗവര്‍ണറായി അബ്ദുല്‍ ഹമീദ് സഈദിനെ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നിയമിച്ചു.
2014 മുതല്‍ ഗവര്‍ണറായിരുന്ന മുബാറക് റാഷിദ് അല്‍ മന്‍സൂരിക്ക് പകരമായാണ് സഈദ് എത്തുന്നത്. യു.എ.ഇയുടെ ധനനയം, അമേരിക്കയുടെ ഫെഡറല്‍ റിസര്‍വുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഡോളര്‍-ദിര്‍ഹം സ്ഥിരവിനിമയ നിരക്ക് മൂലമാണിത്.

 

Latest News