ദോഹ- ഖത്തറില്‍ കൊറോണ രോഗം സ്ഥിരീകരിച്ച835 പേരില്‍ 733 പേരും പ്രവാസികള്‍. ഇതില്‍ 48 സ്ത്രീകളും 685 പുരുഷന്മാരും ഉള്‍പ്പെടുന്നുവെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ െ്രെകസിസ് മാനേജ്‌മെന്റ് വക്താവ് ലുലുവ അല്‍ ഖാത്തര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വൈറസ് ബാധിച്ചവരില്‍ 89 ശതമാനത്തിന്റെയും രോഗം പ്രശ്‌നമില്ലാത്തതാണ്. മൂന്ന് ശതമാനം കേസുകള്‍ മാത്രമാണ് ഗുരുതരമായിട്ടുള്ളത്.
രോഗം കണ്ടെത്തിയ 84 ശതമാനം പേരും നിരീക്ഷണത്തിലുള്ളവരോ ക്വാറന്റൈനിലുള്ളവരോ ആണെന്നത് ആശ്വാസം പകരുന്ന കാര്യമാണെന്ന് ലുലുവ അല്‍ ഖാത്തര്‍ പറഞ്ഞു. 16 ശതമാനം പേര്‍ മാത്രമാണ് പൊതുസമൂഹത്തില്‍നിന്ന് രോഗംസ്ഥിരീകരിച്ചവര്‍. നിലവില്‍ 12 പേര്‍ മാത്രമാണ് ഐ.സി.യുവില്‍ ഉള്ളത്.






